നിന്റെ ചുംബനങ്ങൾ
പലപ്പോഴുമെന്ന
പൊള്ളിച്ചിട്ടുണ്ട്
ആരും അറിയാത്ത
ഇടവഴികളിലും
കോളേജിന്റെ ഒഴിഞ്ഞ കോണിലും വച്ച് ഞാന്‍ നിന്നെ
അല്ല
നീയെന്നെ സ്വന്തമാക്കിയിട്ടുണ്ട്
എന്റെ സുഹൃത്തുക്കള്‍
എന്നോട് പറഞ്ഞു
ഞാന്‍ നിന്റെ അടിമയാണെന്ന്
നിനക്കായി ഞാന്‍ അതും സഹിച്ചു
നീ എന്നോടൊപ്പം എന്നുമുണ്ടാകുമെന്ന് പറഞ്ഞു
വാക്കു തെറ്റിച്ചത് ഞാനാണ്
എന്റെ വീട്ടില്‍ അറിഞ്ഞപ്പോള്‍
അമ്മ എന്നെ കണ്ണുനീരിൽ
മുക്കിയപ്പോൾ
ഞാന്‍ നിന്നെ
നിർദ്ദയം കൈവിട്ടു
നിന്റെ പിൻവിളികൾ ഞാന്‍
കേട്ടില്ല
നാം അകന്നു അകലങ്ങളിലേക്ക്
പ്രിയേ
നീ പോയപ്പോള്‍
എന്റെ പകുതി പ്രാണനും കൊണ്ടാണ്
പോയത്
No comments:
Post a Comment