Sunday, 25 May 2014

നിശബ്ദം

എനിക്കും നിനക്കും
ഇടയില്‍
നമ്മളെന്നോ
നിശബ്ദതയുടെ
വിത്തുകള്‍ പാകിയിരുന്നു
വളർന്നു പന്തലിച്ച
അതിന്റെ നിഴൽ
ഇന്നു
നമ്മെ വിഴുങ്ങുന്നു

Thursday, 22 May 2014

സിഗററ്റ്


നിന്റെ ചുംബനങ്ങൾ
പലപ്പോഴുമെന്ന
പൊള്ളിച്ചിട്ടുണ്ട്
ആരും അറിയാത്ത
ഇടവഴികളിലും
കോളേജിന്റെ ഒഴിഞ്ഞ കോണിലും വച്ച് ഞാന്‍ നിന്നെ
അല്ല
നീയെന്നെ സ്വന്തമാക്കിയിട്ടുണ്ട്
എന്റെ സുഹൃത്തുക്കള്‍
എന്നോട് പറഞ്ഞു
ഞാന്‍ നിന്റെ അടിമയാണെന്ന്
നിനക്കായി ഞാന്‍ അതും സഹിച്ചു
നീ എന്നോടൊപ്പം എന്നുമുണ്ടാകുമെന്ന് പറഞ്ഞു
വാക്കു തെറ്റിച്ചത് ഞാനാണ്
എന്റെ വീട്ടില്‍ അറിഞ്ഞപ്പോള്‍
അമ്മ എന്നെ കണ്ണുനീരിൽ
മുക്കിയപ്പോൾ
ഞാന്‍ നിന്നെ
നിർദ്ദയം കൈവിട്ടു
നിന്റെ പിൻവിളികൾ ഞാന്‍
കേട്ടില്ല
നാം അകന്നു  അകലങ്ങളിലേക്ക്
പ്രിയേ
നീ പോയപ്പോള്‍
എന്റെ പകുതി പ്രാണനും കൊണ്ടാണ്
പോയത്

പ്രണയത്തിന്റെ നിറം


ഒരിക്കല്‍
അവള്‍ എന്നോട് ചോദിച്ചു
എന്താണ് പ്രണയത്തിന്റെ
നിറമെന്ന്
അറിയില്ല എന്ന
മറുപടിയില്‍
എന്റെ തലയ്ക്ക്
കിഴുക്കി അവള്‍ പറഞ്ഞു
"മണ്ടാ അത് ചോപ്പാ"
പക്ഷേ എന്റെ
പ്രണയത്തിന്റെ നിറം
പച്ചയായിരുന്നു
നീ അകലുമ്പോൾ മാത്രം
തെളിഞ്ഞു വന്ന
അക്കര പച്ച

ഓർമ്മപ്പെടുത്തൽ




എന്നെ കുറിച്ചുള്ള നിന്റെ
അവസാന ഓർമ്മയും
ചിതൽ തിന്നു തുടങ്ങുമ്പോള്‍
ഞാൻ മടങ്ങിയെത്തും

ഉണങ്ങി തുടങ്ങിയ മുറിവുകളിൽ
എന്റെ വിയർപ്പുപ്പിറ്റിച്ച്
നിന്റെ നാഡീവ്യൂഹങ്ങളിലേക്ക്

ഞാനെന്ന തരിപ്പ് പടർത്തും